HOME
DETAILS
MAL
ദുബൈ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ ബെഹ്‌റ പറക്കുന്നു
backup
May 11 2019 | 19:05 PM
തിരുവനന്തപുരം: ദുബൈയിലെ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയും വിദേശത്തേക്ക് പോകും.
ദുബൈയില്‍ പൂര്‍ണമായും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷന്റെ സാങ്കേതികവിദ്യ മനസിലാക്കുന്നതിനാണ് ദുബൈയിലേക്ക് പോകുന്നത്. ഈ മാസം 18 മുതല്‍ 20 വരെയാണ് സന്ദര്‍ശനം. മാര്‍ച്ച് മാസം യാത്ര നിശ്ചയിച്ചതാണെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."