HOME
DETAILS

ഉംറ ആപ് 'ഇഅ്തമർനാ' ഞായറാഴ്ച്ച മുതൽ സ്‍മാർട്ട് ഫോണുകളിൽ ലഭ്യമാകും

  
backup
September 24 2020 | 03:09 AM

umrah-app-to-be-available-on-smartphones-from-sept-27-2020

    മക്ക: അടുത്ത മാസം നാല് മുതൽ പുനരാരംഭിക്കുന്ന ഉംറ തീർത്ഥാടനവും മദീന സിയാറയും സുഖമമാക്കാൻ സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്തമർനാ' മൊബൈൽ ആപ്ലിക്കേഷൻ ഉടൻ സജ്ജമാകും. തീർത്ഥാടകർക്ക് വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന പുതിയ ആപ്ലിക്കേഷൻ ഈ മാസം 27 മുതൽ പ്രവർത്തന സജ്ജമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ (സദായ) സഹായത്തോടെ വികസിപ്പിച്ച ആപ്പ് വഴിയായിരിക്കും തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനും മദീന സിയാറത്തിനും പെർമിഷൻ ലഭ്യമാകലും സമയ ക്രമീകരണം ലഭിക്കുന്നതും. കൊവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് 'തവക്കൽനാ' ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചായിരിക്കും ഇഅ്തമർനാ പ്രവർത്തിക്കുക.

    ഗൂഗ്ൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ഉംറ തീർത്ഥാടനവും മക്ക, മദീന സന്ദർശനവും ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിച്ചും സമയബന്ധിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ഈ ആപ് വഴിയായിരിക്കും ലഭ്യമാകുക. കൊവിഡ് മഹാമാരി വ്യാപനം തടയുന്നതിനയെ ഭാഗമായി ഈ വർഷം ഫെബ്രുവരി 27ന് നിർത്തിവെച്ച ഉംറ തീർഥാടനവും മദീന സിയാറയും ഒക്ടോബർ നാലിന് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. തീര്ഥാടകനും സന്ദർശകനും കൊറോണ വൈറസിൽ നിന്ന് മുക്തനാണെന്ന് ഉറപ്പ് നൽകുന്നതുൾപ്പെടെ നിരവധി നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്നതയായിരിക്കും ആപ്പ് എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

    ഉംറ തീർത്ഥാടനവും, മക്ക, മദീന സിയാറത്തും നാല് ഘട്ടങ്ങളായാണ് പുനഃരാരംഭിക്കുക. ആദ്യ ഘട്ടത്തിൽ 6000 പേർക്കും 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ ഉംറ തീര്ഥാടകരെയുമാണ് അനുവദിക്കുക. നിലവിലെ പശ്ചാത്തലത്തിൽ ലഭ്യമായ തീയതികൾക്കനുസരിച്ച് തീർഥാടകന് ഉചിതമായ സമയവും മറ്റു സേവനങ്ങളും തെരഞ്ഞെടുക്കാനാകുമെന്നും അധികൃതർ അറിയിച്ചു. ഈ സമയ ക്രമീകരണം പാലിച്ചായിരിക്കണം തീർത്ഥാടകർ ഉംറയും സിയാറയും പൂർത്തീകരിക്കേണ്ടത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago