HOME
DETAILS
MAL
പഞ്ചായത്ത് ജീവനക്കാരുടെ വീടുകള്‍ ശോച്യാവസ്ഥയില്‍
backup
May 05 2017 | 20:05 PM
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്ത് ശുചീകരണ തൊഴിലാളികളുടെ വീടുകള്‍ ശോച്യാസ്ഥയില്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച വീടുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്.
വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നടിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അറ്റകുറ്റപണി നടത്താനോ, പുതുക്കി പണിയാനോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തകര്‍ന്ന വീടിന്റെ ഒരു ഭാഗത്ത് ഇപ്പോഴും ജീവനക്കാര്‍ താമസിക്കുന്നുണ്ട്. പുതിയ വീടുകള്‍ നിര്‍മിക്കാന്‍ തൊട്ടടുത്ത കെട്ടിടം പൊളിച്ച് മാറ്റി തറക്കല്ലിട്ടിരുന്നു. എന്നാല്‍ ഇത് തറക്കല്ലില്‍ ഒതുങ്ങിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. നിലവില്‍ ജീവനക്കാരില്‍ അധികപേരും വാടകക്കാണ് താമസിക്കുന്നത്. ഉടന്‍ വീടുകള്‍ പുതുക്കിപ്പണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."