HOME
DETAILS
MAL
സുതാര്യതയ്ക്കായി കര്‍ശന ഓഡിറ്റ്
backup
September 24 2020 | 06:09 AM
പലതലങ്ങളിലുള്ള കര്‍ശനമായ ഓഡിറ്റ് സംവിധാനമാണ് കിഫ്ബിക്കുള്ളത്.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്
ഇതാണ് കിഫ്ബിയുടെ അടിസ്ഥാന ഓഡിറ്റ്. സര്‍ക്കാരിന്റെ അംഗീകാരത്തോടെ കിഫ്ബിയുടെ ബോര്‍ഡ് നിയോഗിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടണ്ടന്റാണ് ഈ ഓഡിറ്റ് എല്ലാ സാമ്പത്തിക വര്‍ഷവും നടത്തുന്നത്.വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നുണ്ടണ്ട്. കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്ക് ഒരോ വര്‍ഷവും നിയമസഭയുടെ മുന്നില്‍ വയ്ക്കുന്നുമുണ്ടണ്ട്.
പിയര്‍ റിവ്യൂ ഓഡിറ്റ്
കിഫ്ബിക്ക് ഫണ്ടണ്ട് നല്‍കുന്ന ബാഹ്യ ഏജന്‍സികളുടെ താല്‍പര്യപ്രകാരമുള്ള ഓഡിറ്റാണിത്. ബാഹ്യഏജന്‍സികളുടെ കൂടി നിര്‍ദേശം പരിഗണിച്ചാണ് പിയര്‍ റിവ്യൂ ഓഡിറ്ററെ കിഫ്ബി നിയമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് കിഫ്ബി ഫണ്ടണ്ട് സ്വീകരിക്കുന്നുണ്ടണ്ട് എന്നതിനാല്‍ അവിടത്തെ രീതിയില്‍ ഓഡിറ്റ് വിവരങ്ങളെ പരിവര്‍ത്തനപ്പെടുത്തി നല്‍കുക എന്നതാണ് പിയര്‍ റിവ്യൂ ഓഡിറ്റിന്റെ പ്രധാന ചുമതല
ഇന്റേണല്‍ ഓഡിറ്റ്
കിഫ്ബിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ദൈനംദിന നിരീക്ഷണ സംവിധാനം എന്നുവേണമെങ്കില്‍ ഇന്റേണല്‍ ഓഡിറ്ററെ പറയാം. കിഫ്ബി ബോര്‍ഡിനാണ് ഇന്റേണല്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.
സി.എ.ജി ഓഡിറ്റ്
കിഫ്ബിയുടെ വരവുചെലവുകള്‍ ആക്ട് അനുശാസിക്കുന്ന തരത്തിലാണോ എന്നാണ് സി.എ.ജി ഓഡിറ്റ് പ്രധാനമായും പരിശോധിക്കുന്നത്. 2020 വരെയുള്ള കാലയളവിലെ സി.എ.ജി ഓഡിറ്റ് കിഫ്ബിയില്‍ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ടണ്ട്.കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം ഓഡിറ്റിന് തടസം വരാതിരിക്കാന്‍ കിഫ് ബി യുടെ ഫയലുകള്‍ സി.എ.ജിക്ക് ഓണ്‍ലൈനില്‍ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
പൊതുജനങ്ങള്‍ക്ക് കിഫ്ബിയെ കുറിച്ചുള്ള സംശയ നിവാരണത്തിനും പരാതികള്‍ക്കുമായി സമീപിക്കാവുന്ന പൊതു പരാതി പരിഹാര സെല്‍ ഒരുക്കിയിട്ടുണ്ടണ്ട്. ആഭ്യന്തരവും ബാഹ്യവുമായ പരാതികള്‍ പരിശോധിക്കുന്നതിന് ഓംബുഡ്‌സ്മാന്റെ സേവനവും ലഭ്യമാണ്. സുതാര്യതയും ഉത്തരവാദിത്തവും സമന്വയിപ്പിക്കുന്ന ഭരണനിര്‍വഹണ സംവിധാനമാണ് കിഫ്ബിയുടേത്.രാജ്യാന്തര തലത്തില്‍ പ്രഗല്‍ഭരായ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബിയുടെ ബോര്‍ഡിലുള്ളത്.ഒരേ സമയം നിക്ഷേപകരുടെയും കിഫ്ബിയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്ന ഒരു നിരീക്ഷണ സംവിധാനം (ഫണ്ടണ്ട് ട്രസ്റ്റീ അഡ്വൈസറി കമ്മിഷന്‍) കിഫ്ബിക്കുണ്‍ണ്ട്. ഓരോ ആറു മാസവും കിഫ്ബി യുടെ ധനസമാഹരണവിനിയോഗ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഈ കമ്മിഷന്‍ കിഫ്ബിക്ക് വിശ്വാസ്യതാ സാക്ഷ്യപത്രം സര്‍ട്ടിഫിക്കറ്റ് (fideltiy certificate-)നല്‍കി വരുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."