മരീചിക
തെരഞ്ഞെടുപ്പ് (സു)ദിനം. രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ബൂത്തിന് മുന്നിലെ നീണ്ട ക്യൂവിന്റെ ഒരു കണ്ണിയായി നീങ്ങവെ പിന്നിലുള്ള പയ്യന്‍ ഓര്‍മപ്പെടുത്തി. സാര്‍, വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഉദ്ദേശിച്ച ചിഹ്നമല്ലത്രെ പതിയുന്നത്. ഏയ്. അതിന് സാധ്യതയില്ല. ഞാന്‍ ചിരിച്ചു. നടന്ന് നടന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയിലെത്തിയപ്പോള്‍ ആശ്വാസമായി. ഇനി ഏതാനും നേരത്തെ കാത്തിരിപ്പ് മാത്രം. ഇപ്പോള്‍ തുറന്നു വച്ച ജനലിലൂടെ അകത്ത് നടക്കുന്നതെല്ലാം ഏറെക്കുറെ കാണാം. വെയിലത്ത് ഏറെ നേരം നിന്നതാവാം കാഴ്ചക്ക് ഒരു മങ്ങല്‍.
പെട്ടെന്നാണ് ശ്രദ്ധ കാര്‍ഡ്‌ബോഡ് വച്ച് മറച്ച മേശയിലേക്ക് പതിഞ്ഞത്. വെയിലത്ത് റോഡിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുറച്ച് മുമ്പിലായി സാധാരണ പ്രത്യക്ഷപ്പെട്ട് കാണാറുള്ള പോലെ, മരീചിക.. ജലപ്പരപ്പിലെന്ന പോലെ അത് പതുക്കെ ഇളകുന്നു. വോട്ടിങ് യന്ത്രത്തിന് നേരിയ അനക്കം. പിന്നീടതൊരു ജലാശയത്തിലെ ജലോപരിതലത്തിലെന്ന പോലെ പതുക്കെ നീങ്ങിപ്പോയി വിരിഞ്ഞു നില്‍ക്കുന്ന ഒരു താമരയില്‍ മുത്തമിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."