സഊദി ദേശീയ ദിനത്തിൽ രക്ത ദാനം നൽകി ഗൾഫ് മലയാളി ഫെഡറേഷൻ
റിയാദ് : സഊദി അറേബ്യയുടെ ദേശിയദിനത്തില്‍ ജീവരക്തം നല്കി ഗള്‍ഫ് മലയാളി ഫെഡറേഷന്. ജി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ (റിയാദ് അവന്യൂ) വെച്ചായിരുന്നു രക്ത ദാന പരിപാടി സംഘടിപ്പിച്ചത്. രാവിലെ എട്ടു മണി മുതല്‍ മൂന്ന് മണിവരെ നടന്ന രക്തദാന ക്യാമ്പില്‍ ഇരുന്നൂറിലധികം പേർ രക്തം നല്കി.
രക്തധാന ക്യാമ്പ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജി എം എഫ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്രം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജനത എന്നും ഈ രാജ്യത്തോട് കൂറും മമതയും പുലര്‍ത്തിയവരാണെന്നും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് കേരള ജനത പ്രത്യേക താല്പര്യം എടുക്കുന്നവരാണെന്നും ദേശീയ ദിനത്തിൽ രക്തദാനം നടത്താൻ മുന്നോട്ട് വന്ന് സംഘടനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി എം എഫ് കോര്‍ഡിനേറ്റര്‍ റാഫി പാങ്ങോട് , മീഡിയ കോര്‍ഡിനേറ്റര്‍ ജയന് കൊടുങ്ങല്ലൂര്‍ .ബ്ലഡ് ബാങ്ക് സുപ്പര്‍വൈസര്‍ ഖാലിദ് അല്‍ ഷുദൈക്കി, കോഓര്‍ഡിനേറ്റര്‍ ഹിഷാം അല്‍ ഒഷിവാന്‍, രാജു പാലക്കാട് , മാത്യു സുമേഷി അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ലത്തീഫ് ഓമശ്ശേരി, ലാലു വര്‍ക്കി സംസാരിച്ചു. സംഘടനയുടെ ഉപഹാരം ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരിയും റിയാദ് അവന്യൂ മാളിനുള്ള ഉപഹാരം മാള്‍ മാനേജര്‍ ലാലു വര്‍ക്കിയും ഏറ്റുവാങ്ങി. സെന്‍ട്രല്‍ റിയാദ് ബ്ലഡ് ബാങ്കിന്റെ ഉപഹാരം ജി.എം.എഫ്ഭാരവാഹികള് ഏറ്റുവാങ്ങി.
സത്താര്‍ വാദിദവാസിര്‍, ഷിബിന്‍ വക്കം, ഷമീര്‍ കണിയാപുരം, വിപിന്‍, വിഷ്ണു, വൈഷണ ബാബു, എയ്ഞ്ചല്‍ സാലി, സാമി അല്‍ മുതെരി, ഈദ് അല്‍ അനസി, മാജീദ് അല്‍ മുതെരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."