ഗണിത ശാസ്ത്ര അധ്യാപനത്തില്‍ ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമിട്ട് അധ്യാപകന്‍
കല്ലമ്പലം: ഗണിത ശാസ്ത്ര അധ്യാപനത്തിലൂടെ ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമിട്ട് പാരലല്‍ കോളജ് അധ്യാപകന്‍.
വര്‍ക്കല പുന്നമൂട് തേരകുളം മഹാലക്ഷ്മിയില്‍ സുരേഷ് ബാബുവാണ് ഗണിതശാസ്ത്രത്തിലെ അടിസ്ഥാന പാഠങ്ങളായ അമ്പതില്‍പ്പരം അധ്യായങ്ങള്‍ ഏവര്‍ക്കും പഠിച്ചെടുക്കാനാവും വിധത്തില്‍ കേവലം 12 മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ചു തീര്‍ത്ത് ഗിന്നസ് റിക്കോര്‍ഡ് ശ്രമം നടത്തുന്നത്. വര്‍ക്കല ഗവ. എച്ച്.എസ്, തിരുവനന്തപുരം എം.ജി കോളജ്, എഴുകോണ്‍ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുരേഷ് ബാബു പഠനകാലം മുതല്‍ക്കേ സമാന്തര വിദ്യാഭ്യാസ രംഗത്ത് തിരക്കുള്ള അധ്യാപകനായി.
ലാര്‍ജസ്റ്റ് മാത്‌സ് ലെസണ്‍ എന്ന പേരിലാണ് ഗിന്നസ് റിക്കോര്‍ഡ് സ്ഥാപിക്കാനുള്ള ക്ലാസ് 14ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ വര്‍ക്കല ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നത്.
ഭിന്ന സംഖ്യ, ദശാംശ സംഖ്യ, അടിസ്ഥാന ചിഹ്നങ്ങള്‍, ശതമാനം, ശരാശരി, വര്‍ഗവും വര്‍ഗമൂലവും, ഘനവും ഘനമൂലവും, വിസ്തീര്‍ണം, വ്യാപ്തി, ജാമിതി, ത്രികോണങ്ങള്‍, ബഹുഭുജങ്ങള്‍ തുടങ്ങിയ അന്‍പതില്‍പ്പരം അധ്യായങ്ങളടങ്ങിയ അടിസ്ഥാന പാഠങ്ങളാണ് തുടര്‍ച്ചയായ 12 മണിക്കൂര്‍ ക്ലാസിലൂടെ പഠിപ്പിച്ചുകൊണ്ട് ഗിന്നസ് റിക്കോര്‍ഡ് നേടാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."