ഇരിങ്ങലില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം
പയ്യോളി: സി.പി.എം ഇരിങ്ങല്‍ ലോക്കല്‍ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള മൂരാട് കയര്‍ സഹകരണ സംഘത്തിലെ അഞ്ചു ഡയറക്ടര്‍മാരെ രാജിവയ്പ്പിച്ചു. സി.പി.എമ്മുമായി സഹകരിക്കാത്ത കയര്‍ സഹകരണ സംഘം പ്രസിഡന്റിനെതിരേയുള്ള നീക്കമായിട്ടാണ് ഡയറക്ടര്‍മാരെ രാജിവയ്പ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഏറെ കാലമായിട്ടുള്ള സി.പി.എമ്മിലെ ഭിന്നതയാണ് ഇതോടെ പുറത്തുവന്നത്.
1980ല്‍ രജിസ്റ്റര്‍ ചെയ്ത മൂരാട് കയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് മുന്‍ ഇരിങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എന്‍ രവിയാണ്. സഹകരണ സംഘത്തില്‍ ഏഴു ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ ഒരാള്‍ പതിവായി യോഗത്തില്‍ വരാതിരുന്ന കാരണത്താല്‍ നേരത്തെ നീക്കം ചെയ്തിരുന്നു.
പ്രസിഡന്റൊഴികെ മറ്റു മൂന്നുപേരും വനിതകളാണ്. സി.പി.ഐക്കും കോണ്‍ഗ്രസ് എസിനും ഓരോ അംഗങ്ങളാണുണ്ടായിരുന്നത്. 16 മീറ്റിങ്ങുകളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റിനിര്‍ത്തിയ വ്യക്തിയടക്കം അഞ്ചു പേരാണ് സഹകരണ ഇന്‍സ്പെക്ടര്‍ക്ക് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. അതേസമയം സി.പി.ഐയുടെ ഏക പ്രധിനിധി രാജിവച്ചിട്ടില്ല. അതിനിടെ പുതിയ സഹകരണ സംഘം അഡ്മിനിസ്ട്രേറ്ററായി വിശ്വന് ചുമതലയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."