ഓട്ടോ റിക്ഷകളുടെ നിയമവിരുദ്ധ നടപടി; പൊലിസ് പരിശോധന ആരംഭിച്ചു
കൊല്ലം: സിറ്റി പൊലിസ് പരിധിയില്‍ നിയമവിരുദ്ധമായി ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്കെതിരേ സിറ്റി പൊലിസ് നടപടി ആരംഭിച്ചു.
സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്.ബി കൃഷ്ണയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവരേയും മീറ്റര്‍ പ്രവര്ത്തിപ്പിക്കാത്തവരേയും അമിത യാത്രാക്കൂലി വാങ്ങുന്നവരേയും മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്.
നഗരത്തിലും പരിസരത്തും ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്കെതിരേ നിരവധി പരാതികള്‍ പൊലിസിന് ലഭിച്ചിരുന്നു.
സിറ്റി പൊലിസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം ഓട്ടോറിക്ഷകള്‍ക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചു. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം പൊലിസ് ശക്തമായ പരിശോധന തുടരുമെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ കോടതിയാല്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."