HOME
DETAILS
MAL
തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
backup
May 12 2019 | 06:05 AM
ബംഗളൂരു: തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തതിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ 29 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. സഞ്ജയ് നഗര്‍ സ്വദേശിയായ ജിതിന് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തന്നെ അക്രമിച്ചവര്‍ക്കെതിരെ പരാതിയുമായി ചെന്നപ്പോള്‍ മൊഴി രേഖപ്പെടുത്തണമെന്നു പറഞ്ഞ് തടഞ്ഞു വെച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്നാണ് ജിതിന് പറയുന്നത്.
ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ജിതിനെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്.
ദേശീയഗാനം ചൊല്ലുന്നതിനിടെ ജിതിന് പ്രകോപനകരമായി സംസാരിച്ചതാണ് കേസെടുക്കാന്‍ കാരണമെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം.
സുപ്രിംകോടതി ഉത്തരവ് പ്രകാരം ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കണമെന്നില്ല. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് 2016ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നെങ്കിലും 2018ല്‍ തിരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."