ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
മുംബൈ: പ്രശസ്ത കമന്റേറ്ററും ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഐ.പി.എല്‍ കമന്ററിക്കായാണ് ഇന്ത്യയിലെത്തിയത്.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം മുംബൈയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നു.
ആസ്‌ത്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 3631 റണ്‍സ് നേടി. 216 ആണ് ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ അദ്ദേഹം അലന്‍ ബോര്‍ഡിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള കളിക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസവും അദ്ദേഹം കമന്ററിയില്‍ സജീവമായിരുന്നു. മൃതദേഹം ആസ്‌ത്രേലിയയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."