HOME
DETAILS
MAL
യുഡിഎഫ് അനുഭാവികളായ പോലിസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും
backup
May 12 2019 | 07:05 AM
കാസര്‍കോട്:കാസര്‍കോട് ബേക്കല്‍ പൊലിസ് സ്റ്റേഷനില്‍ 33 പോലിസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ കിട്ടിയില്ലെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ക്രൈംബ്രാന്റെ പ്രത്യേക സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളെ അറിയിച്ചു.
യു.ഡി.എഫ് അനുഭാവികളായ പൊലിസുകാര്‍ക്ക് ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്നാണ് പരാതി. പതിനൊന്നു പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. ബാലറ്റ് പേപ്പര്‍ ലഭിക്കാത്ത പൊലിസുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇ മെയിലായാണ് പരാതി നല്‍കിയത്.
44 പൊലിസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. എന്നാല്‍ എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."