പട്ടികജാതി വനിതകളുടെ തൊഴില്‍സംരഭം; ശിങ്കാരിമേളക്കുള്ള ചെണ്ടകള്‍ നശിക്കുന്നു
പേരാമ്പ്ര: ചക്കിട്ടപാറയില്‍ എസ്.സി വനിതകള്‍ക്കു തൊഴില്‍സംരംക്ഷണം നല്‍കാന്‍ ആവിഷ്‌കരിച്ച വനിതാ ശിങ്കാരിമേള പദ്ധതിയുടെ ചെണ്ടകളും മറ്റു പകരണങ്ങളും നശിക്കുന്നു.
ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിലാണ് നാലു വര്‍ഷം മുന്‍പ് മുന്‍ ഭരണസമിതി രണ്ടു ലക്ഷം രൂപയുടെ വനിതാ ശിങ്കാരിമേള പദ്ധതിക്കു സി.ഡി.എസിന്റെ കീഴില്‍ രൂപം നല്‍കിയത്. അന്നത്തെ ഒരു വനിതാ മെംബറുടെ നേതൃത്വത്തില്‍ 12-ാളം വനിതകള്‍ ശിങ്കാരിമേളത്തില്‍ പരിശീലനം നേടുകയുമുണ്ടായി.
ഒട്ടേറെ വേദികളില്‍ മേള അവതരിപ്പിക്കാന്‍ ഇവര്‍ക്കു അവസരം ലഭിച്ചു.
എന്നാല്‍ സീസണ്‍ തീരുന്നതോടെ സൂക്ഷിച്ചു വക്കേണ്ട ചെണ്ടകള്‍ പഞ്ചായത്തിലെ വൃത്തിഹീനമായ മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
തൊട്ടടുത്തു തന്നെ തുരുമ്പെടുത്ത തെങ്ങുകയറ്റ യന്ത്രങ്ങളുമുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കടുത്ത അനാസ്ഥയും അവഗണനയുടെയുമാണ് ശിങ്കാരിമേള ചെണ്ടകളും ഉപകരണങ്ങളും വേസ്റ്റ് സംഭരണ മുറിയില്‍ തള്ളപ്പെടാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."