'ഇതെന്റെ നാട്; ആര് ഭരിച്ചാലും ഇവിടെ ജീവിക്കും, ഇവിടെ തന്നെ മരിക്കും'- മോദി വന്നാല്‍ നാടു വിടുമെന്ന പ്രചാരണങ്ങള്‍ തള്ളി ശബാന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ താന്‍ ഇന്ത്യവിടുമെന്ന പ്രചാരണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ബോളിവുഡ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി. ട്വിറ്ററിലൂടെയാണ് താരം വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയത്.
'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ ജനിച്ചത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെ മരിക്കുകയും ചെയ്യും' ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ആസ്മി ഇന്ത്യ വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാത്തിടത്തോളം അവര്‍ നുണ പ്രചരിപ്പിക്കും. അവ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യും. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെ അവജ്ഞയോടെ തള്ളുന്നു. എതിരാളികളെ ശത്രുക്കളെപ്പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും ആസ്മി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."