HOME
DETAILS
MAL
സാമൂഹിക വിരുദ്ധരുടെ അക്രമണം; എം.എല്‍.എ സ്കൂള്‍ സന്ദര്‍ശിച്ചു
backup
September 05 2018 | 03:09 AM
ചവറ: തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സാമൂഹിക വിരുദ്ധാക്രമണം നടന്നതിനെ തുടര്‍ന്ന് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ സ്കൂള്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് വിദ്യ പകര്‍ന്ന് കൊടുക്കുന്ന സര്വസ്വതീ ക്ഷേത്രത്തില്‍ കടന്ന് അക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഉന്നത പൊലിസ് അധികാരികളോട് എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായിയും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്കൂളിന്റെ ജന്നല്ച്ചില്ലുകളും മറ്റും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. തെക്കുംഭാഗം പൊലിസ് കുറ്റക്കാര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."