HOME
DETAILS
MAL
വീടും കൃഷിയും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
backup
May 05 2017 | 21:05 PM
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കഴിഞ്ഞദിവസം വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടുകള്‍ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.
കൃഷിനാശമുണ്ടായ പഞ്ചായത്തിലെ ഓട്ടപ്പാലം, പൂവ്വത്തുംചോല, മണ്ടോത്തുംപാറ, ഓടിക്കുഴി, കണിയാമ്പാറ, കാളങ്ങാലി കോഴിപ്പറമ്പ് മേഖലകള്‍ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ. നാരായണക്കുറുപ്പ്, ഗോപാലകൃഷ്ണന് തണ്ടോറപ്പാറ, എം.കെ രവി, എ.കെ പ്രേമന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
42-ഓളം വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നശിച്ചിരുന്നു.
കോടിക്കണക്കിന് രുപയുടെ നാശനഷ്ടങ്ങളാണ് മേഖലയില്‍ ഉണ്ടായത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."