കുട്ടനാട്ടിലെ പമ്പിങ് വൈകുന്നു
കുട്ടനാട്: മടവീണ കനകാശേരി പാടശേഖരത്തെ പ്രധാന മട നിര്‍മാണം രണ്ട്് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 15 മീറ്റര്‍ നീളത്തിലാണ് ഇവിടെ മട കെട്ടുന്നത്. വേമ്പനാട്ട് കായലില്‍നിന്ന് ചെളികുത്തി കൊണ്ടുവന്നാണ് മടകെട്ട് നടത്തുന്നത്. പമ്പിങ് ഉടന്‍ ആരംഭിക്കാനാണ് പാടേേശഖര സമിതിയുടെ തീരുമാനം. അതേസമയം വെളളപ്പൊക്കത്തെ തുടര്‍ന്ന് തകരാറിലായ മോട്ടോര്‍ തറകള്‍ നവീകരിക്കുന്നതിന് 20,000 രൂപ മുന്‍കൂര്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വന്നിട്ടും കുട്ടനാട്ടില്‍ പമ്പിങ് ആരംഭിക്കുന്നത് വൈകുകയാണ്.
കൈനകരിയടക്കമുള്ള പ്രദേശങ്ങളിലെ ചുരുക്കം ചില പാടശേഖരങ്ങളില്‍ മാത്രമാണ് പമ്പിങ് ആരംഭിച്ചത്. മിക്ക പാടശേഖരങ്ങളുടേയും മോട്ടോര്‍തറകള്‍ വെള്ളം പൊങ്ങിയതോടെ തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പമ്പിങ് ആരംഭിക്കാത്തതിനാല്‍ പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി കൃഷിഭവനു കീഴിലെ പാടശേഖരങ്ങളുടെ പുറംബണ്ടിലുള്ള നൂറ്കണക്കിന് വീടുകളാണ് ദിവസങ്ങളായി വെള്ളക്കെട്ടിലായിരിക്കുന്നത്.
മോട്ടോര്‍ പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരന്ന 20,000 രൂപ ഇന്നലെവരെ പാടശേഖരസമിതികള്‍ക്ക് കൈമാറിയിട്ടില്ല. രണ്ട് തവണയായി എത്തിയ വെള്ളപ്പൊക്കത്തില്‍നിന്ന് കൃഷി രക്ഷിച്ചെടുക്കുന്നതിനായി ലക്ഷങ്ങളാണ് കര്‍ഷകര്‍ ചെലവഴിച്ചത്.
ഈ സ്ഥിതിയില്‍ പുറത്തുനിന്ന് പമ്പുകളെത്തിച്ച് പമ്പിങ് നടത്താനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പാടശേഖരസമിതികളും. കൂടാതെ നേരത്തെ ഇത്തരത്തില്‍ മട കുത്തുന്നതിനും മറ്റും സര്‍ക്കാര്‍ സഹായം നല്‍കുമെന്നേറ്റിരുന്നെങ്കിലും പലര്‍ക്കും ഈ തുക കിട്ടിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."