HOME
DETAILS
MAL
അനധികൃത കെട്ടിട നിര്‍മാണം കോടതി തടഞ്ഞു
backup
September 05 2018 | 03:09 AM
അരൂര്‍: അനധികൃത കെട്ടിട നിര്‍മാണം കോടതി തടഞ്ഞു. എഴുപുന്ന സെന്റ് റാഫേല്‍സ് പള്ളിക്ക് മുന്‍വശം തീരദേശ പാതയോടു ചേര്‍ന്ന് ചട്ടം ലംഘച്ച് പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിനാണ് കോടതി സ്റ്റേ ഉത്തരവ് നല്‍കിയത്.
പി.ഡബ്ല്യു.ഡി റോഡില്‍നിന്ന് മൂന്ന് മീറ്റര്‍ നീക്കി വേണം പുതിയ കെട്ടിടം നിര്‍മിക്കാന്‍ എന്ന ചട്ടം ലംഘിച്ചാണ് വ്യാപാര സമുച്ചയം നിര്‍മാണം ആരംഭിച്ചത്. എഴുപുന്ന സ്വദേശിയുടേതാണ് കെട്ടിടം.
ചേര്‍ത്തല സബ് കോടതി 24-ാം തിയതി വരെയാണ് സ്റ്റേ ഉത്തരവ് നല്‍കിയിരിക്കുന്നത്. എഴുപുന്ന സ്വദേശികളായ രണ്ടുപേരാണ് എതിര്‍കക്ഷികള്‍. എഴുപുന്നയില്‍ പുതിയതായി നിര്‍മിക്കുന്ന ഫ്ളൈ ഓവര്‍ വന്നുചേരുന്ന സ്ഥലത്താണ് കെട്ടിട നിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."