പി.ജെ ദേവസ്യക്ക് നീതി ലഭിച്ചത് ഒന്നര ദശാബ്ദത്തെ പോരാട്ടത്തിനൊടുവില്‍
മുക്കം: ദീര്‍ഘ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സഹകരണ ബാങ്ക് ജീവനക്കാരന് നീതി ലഭിച്ചു. മുക്കം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായ പി.ജെ. ദേവസ്യയ്ക്കാണ് ഒന്നര ദശാബ്ദത്തെ നിയമ യുദ്ധത്തിനൊടുവില്‍ തനിക്കവകാശപ്പെട്ട ബാങ്ക് സെക്രട്ടറി സ്ഥാനം കോടതി വിധിയിലൂടെ തിരികെ ലഭിച്ചത്.
ബാങ്കില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ദേവസ്യയെ 2002 ജനുവരി 21 ന് സസ്‌പെന്റ് ചെയ്തതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. സസ്‌പെന്‍ഷനെ തുടര്‍ന്ന് തരം താഴ്ത്തലും പിരിച്ചുവിടലുമെല്ലാം ഉണ്ടായതോടെ ഇദ്ദേഹം നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു. ഒന്നര ദശാബ്ദത്തോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ബാങ്ക് നിയോഗിച്ച അച്ചടക്ക ഉപസമിതിയാണ് ചീഫ് അക്കൗണ്ടന്റായിരുന്ന ദേവസ്യയെ മൂന്നു തസ്തിക താഴെയുള്ള സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി ആദ്യ ശിക്ഷാ നടപടി സ്വീകരിച്ചത്. ഉപസമിതിയുടെ ഈ നടപടി പിന്നീട് ഭരണ സമിതി ശരിവച്ചു. തുടര്‍ന്ന് ദേവസ്യ നല്‍കിയ പരാതി ജോയിന്റ് റജിസ്ട്രാര്‍ പരിഗണിക്കുന്നതിനിടെ 2012 നവംബര്‍ 21ന് ബാങ്ക് ഇദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 27 നാണ് ദേവസ്യയുടെ റിട്ട് ഹരജി തീര്‍പ്പാക്കി കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
വിധിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ദേവസ്യയെ 2003 ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തോടെ അസിസ്റ്റന്റ് സെക്രട്ടറിയായും 2003 നവംബര്‍ 15 മുതല്‍ പ്രാബല്യം നല്‍കി സെക്രട്ടറിയായും പ്രമോട്ടു ചെയ്തു. നിയമിച്ചു കഴിഞ്ഞു ദേവസ്യ ഇക്കഴിഞ്ഞ രണ്ടിന് ബാങ്ക് സെക്രട്ടറിയുടെ ചുമതലയില്‍ പ്രവേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."