HOME
DETAILS
MAL
സഞ്ചരിക്കുന്ന മൃഗാശുപത്രിക്കായി മോട്ടോര്‍ ബോട്ട് നല്‍കും
backup
September 05 2018 | 03:09 AM
ആലപ്പുഴ: പ്രളയകാലത്ത് മികച്ച സേവനം നടത്തിയ സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് പ്രത്യേക പദ്ധതിയില്‍പെടുത്തി ഒരു മോട്ടോര്‍ ബോട്ട് നല്‍കാമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി കെ. രാജു. ജില്ലയുടെ പ്രത്യേകതകള്‍ കാണിച്ച് ഇത്തരമൊരു പദ്ധതിക്ക് അപേക്ഷിച്ചാല്‍ അനുവദിക്കും. വെള്ളത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി തുടങ്ങിയപ്പോള്‍ ബോട്ടുണ്ടായിരുന്നതാണെങ്കിലും കാലപ്പഴക്കത്താല്‍ നശിച്ചുപോകുകയായിരുന്നു. പ്രളയക്കെടുതിയില്‍ കുട്ടനാട്ടിലെ മുഴുവനാളുകളേയും നഗരത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതോടെ അവശേഷിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് സഞ്ചരിക്കുന്ന മൃഗാശുപത്രിയാണ് തുണയായത്. ആദ്യപ്രളയത്തില്‍ തന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ വാടകയ്ക്കെടുത്ത മോട്ടോര്‍ ബോട്ടുപയോഗിച്ചാണ് സഞ്ചരിക്കുന്ന ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."