എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയോര മേഖലക്ക് തിളക്കമാര്‍ന്ന വിജയം
മുക്കം: എസ് എസ് എല്‍ സി പരീക്ഷയുടെ ഫലപ്രഖ്യാപനത്തില്‍ മലയോര മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. മേഖലയില്‍ ആറ് സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. എന്നാല്‍ കഴിഞ്ഞ തവണയേക്കാള്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും കുറവുവന്നു.
മരഞ്ചാട്ടി മേരിഗിരി, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ്, പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ്, വേളംകോട് സെന്റ് ജോര്‍ജ് , തെച്യാട് അല്‍ ഇര്‍ഷാദ്, ഓമശേരി വാദിഹുദ എന്നീ സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്. മലയോര മേഖലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കൊടിയത്തൂര്‍ പി.ടി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 99.5 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 674 വിദ്യാര്‍ഥികളില്‍ 670 പേര്‍ വിജയിച്ചു.
ചെറുവാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 165 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 160 പേര്‍ വിജയിച്ചു. 3 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തോട്ടുമുക്കം സെന്റ് തോമസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 125 വിദ്യാര്‍ഥികളില്‍ 124 പേര്‍ വിജയിച്ചു. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറിയില്‍ 132 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 131 പേരും വിജയിച്ചു. രണ്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മരഞ്ചാട്ടി മേരിഗിരി ഹൈസ്‌കൂളില്‍ 45 പേര്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ഥികളേയും വിജയിപ്പിച്ചാണ് 100 മേനി നേടിയത്. കൂമ്പാറ ഫാത്തിമാബി ഹയര്‍ സെക്കന്‍ഡറിയില്‍ 128 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 123 പേര്‍ വിജയിച്ചു. 98 ശതമാനം വിജയം.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷ എഴുതിയ 366 പേരില്‍ 327 പേര്‍ വിജയിച്ചു.16 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 141 വിദ്യാര്‍ഥികളേയും വിജയിപ്പിച്ചാണ് ഇന്‍ഫന്റ് ജീസസ് തിരുവമ്പാടി 100 മേനി കരസ്ഥമാക്കിയത്. 32 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മുക്കം ഹൈസ്‌കൂളില്‍ 97 പേര്‍ പരീക്ഷ എഴുതിയതില്‍ 92 പേര്‍ വിജയിച്ചു. 2 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മുക്കം ഓര്‍ഫനേജ് ഗേള്‍സില്‍ പരീക്ഷ എഴുതിയ 230 വിദ്യാര്‍ഥികളില്‍ 227 പേര്‍ വിജയിച്ചു. 5 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ 149 വിദ്യാര്‍ഥികളില്‍ 141 പേരാണ് വിജയിച്ചു. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 299 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 297 വിദ്യാര്‍ഥികള്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."