മാറ്റങ്ങള്‍ക്ക് സാക്ഷിയായി വിദ്യാഭ്യാസ മേഖല
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലും വിദ്യഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മുഖേന 24 കോടി രൂപയാണ് 14 സ്കൂളുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ അഞ്ചു കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, മൂന്നു കോടി വീതം അനുവദിച്ച ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് കാക്കവയല്‍, ഒരു കോടി വീതം അനുവദിച്ച ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എസ്.എസ് വെള്ളാര്‍മല, ജി.എച്ച്.എസ്.എസ് പനംകണ്ടി, ജി.എച്ച്.എസ് അച്ചൂര്, ജി.എച്ച്.എസ് വൈത്തിരി, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ് കോട്ടത്തറ, ജി.യു.പി.എസ് പിണങ്ങോട്, ജി.എച്ച്.എസ് തരിയോട് എന്നിവ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."