തുര്‍ക്കിയില്‍ അറസ്റ്റ് തുടരുന്നു; മുന്നൂറു പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ്
അങ്കാറ: തുര്‍ക്കിയില്‍ അട്ടിമറിശ്രമങ്ങള്‍ക്ക് പിന്നാലെ അറസ്റ്റ് തുടരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ഗാര്ഡുകളില്നിന് മുന്നൂറു പേര്‍ക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതില്‍ പകുതിയിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരത്തോളം പാസ്പോര്ട്ടുകള് ഇതുവരെ റദ്ദാക്കി. സര്‍ക്കാര്‍ സംരഭമായ അന്തോള ഏജന്‍സിയില്‍നിന്ന് നാല്പത്തിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. അമേരിക്കയിലുള്ള വിദ്യഭ്യാസ പ്രവര്ത്തകന് ഫത്ഹുള്ള ഗൂലനുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നവരെയാണ് പിരിച്ചു വിട്ടത്. അമേരിക്കയുടെ സഹായത്തോടെ ഗൂലനാണ് അട്ടിമറി ശ്രമം നടത്തിയെതന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.
തുര്‍ക്കി വിദ്യഭ്യാസ മന്ത്രാലയം ഇരുപത്തൊന്നാിയിരം സിവില്‍ സേവകരെയും അത്രതന്നെ സര്‍ക്കാര്‍ അധ്യാപകരെയും സസ്പന്റ് ചെയ്തതായി ഉത്തരവിറക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം 262 സൈനിക മജിസ്ട്രേറ്റുമാരെ പിരിച്ചുവിട്ടു. എല്ലാ തരത്തിലുള്ള ശുദ്ധീകരണ പ്രക്രിയകളും തുടരുമെന്ന് തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."