പ്രകൃതിക്ഷോഭം; കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം
മാവൂര്‍: പ്രകൃതിക്ഷോഭം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ ധനസഹായം നല്‍കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്ന് മാവൂര്‍ പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം 10,000 ല്‍ ഏറെ വാഴകളാണ് മാവൂര്‍ പഞ്ചായത്തിലുള്ള കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കാറ്റിലും കനത്ത കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് 18ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കര്‍ഷക സംഘം പഞ്ചായത്ത് പ്രസിഡന്റ് പി. വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഹബീബ് ചെറൂപ്പ അധ്യക്ഷനായി. ടി.വി.എം അബ്ദുള്ള, ഒ. മമ്മദ് മാസ്റ്റര്‍, കെ ഹസന്‍കുട്ടി, എം.സി ശിഹാബ് മുഴാപാലം, പി. അബ്ദുല്‍ കരീം പനങ്ങോട്, എന്‍.ടി അബ്ദു റഹിമാന്‍ കുറ്റിക്കടവ്, എം.എം ബഷീര്‍ കല്‍പ്പള്ളി, പി.പി അബ്ദുസമദ് ഹാജി, മന്‍സൂര്‍ സംസാരിച്ചു. പി.കെ മുനീര്‍ മുക്കില്‍ സ്വാഗതവും ഒ.സി ഹുസ്സന്‍ പാറയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."