ആലപ്പുഴയില്‍ സ്വകാര്യബസുകളുടെ കാരുണ്യയാത്ര നാളെ
ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യബസുകളുടെ കാരുണ്യയാത്ര നാളെ. പ്രളയത്തില്‍ ദുരിതമനുഭവിച്ച ജനവിഭാഗങ്ങള്‍ക്ക് ഒരു കൈത്താങ്ങും നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന നൂതന പദ്ധതികളില്‍ പങ്കാളിയാകുന്നതിനും ലക്ഷ്യമിട്ട് ധനസമ്പാദനത്തിനായാണ് ആലപ്പുഴയിലെ സ്വകാര്യ ബസുകള്‍ നാളെ കാരുണ്യയാത്ര നടത്തുന്നത്.
അന്നേ ദിവസം സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നല്‍കുന്നതല്ല. പകരം ബക്കറ്റില്‍ ടിക്കറ്റ് നിരക്ക് കൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. സംഘടനയ്ക്ക് പുറമേയുള്ള ബസുകളും ഈ മഹത്തായ സംരംഭത്തില്‍ പങ്കെടുക്കുന്നതിനെ യോഗം സ്വാഗതം ചെയ്തു. യോഗത്തില്‍ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ കുര്യന്‍ അധ്യക്ഷനായി. സെക്രട്ടറി എസ്.എം നാസര്‍, ഷാജിലാല്‍, റിനുമോന്‍, ബാബു, നവാസ് പാറായില്‍, സത്താര്‍, മുഹമ്മദ് ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."