മാലിന്യനീക്കം അവതാളത്തില്‍; നെല്ലിക്കുഴി കവലയും പരിസരവും മാലിന്യത്താല്‍ നിറഞ്ഞു
കോതമംഗലം: നെല്ലിക്കുഴിയില്‍മാലിന്യം നീക്കം നിലച്ചതോടെ കവലയും പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞു. എലിപ്പനിയും മഞ്ഞപിത്തവുമടക്കം പകര്‍ച്ച വ്യാധികള്‍ പടരുന്ന അവസരത്തിലാണ്, ജനസാന്ദ്രതയേറിയ നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലും മാലിന്യം ക്രമാതീതമായി കുന്നുകൂടുന്നത്. മാലിന്യസംസ്‌ക്കരണ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയതോടെയാണ് കവലയും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയത്.
മാലിന്യം തള്ളുന്ന ഇടങ്ങള്‍ നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനായി നടപ്പിലാക്കിയ പദ്ധതികളെല്ലാം വെറും പ്രഹസനമായി മാറി. വീടുകളില്‍ വന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത് ഉദ്ഘാടനത്തിന് ശേഷം തുടര്‍നടപടികള്‍ ഇല്ലാതെ നിലച്ചു. കൂടാതെ നെല്ലിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കനാല്‍ പരിസരത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും അപ്രത്യക്ഷമായി.
മാലിന്യ സംസ്‌ക്കരണത്തിന് പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ജനവാസ മേഖലയാണന്ന് ആരോപിച്ച് സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."