HOME
DETAILS

അമേരിക്കന്‍ സൈനിക നീക്കത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍; 1980ലെ യുദ്ധത്തേക്കാള്‍ ഭയാനകമായിരിക്കുമെന്നു ഇറാന്‍ പ്രസിഡന്റ്

  
backup
May 12 2019 | 14:05 PM

gulf-news-american-force-attack-on-iran

റിയാദ്: ഇറാനെതിരെ അമേരിക്കന്‍ സൈനിക നീക്കത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് യുദ്ധമുണ്ടയാല്‍ കനത്തതായിരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളോടെ ഒരുമിച്ചു നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട അ ദ്ദേഹം യുദ്ധമുണ്ടായാല്‍ 1980ലെ ഇറാന്‍ യുദ്ധത്തേക്കാള്‍ ഭീതിതമായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. യുദ്ധ സമയത്ത് സാമ്പത്തിക സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ബാങ്കിങ് രംഗത്തും അവശ്യ സാധനങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയിലും പ്രശ്നങ്ങള്‍ നേരിടുകയില്ല. നമ്മുടെ എതിരാളികള്‍ ആയുധങ്ങള്‍ വാങ്ങുന്നതിനു മാത്രമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റൂഹാനി വ്യക്തമാക്കിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

എതിരാളികളുടെ ശക്തമായ സമ്മര്‍ദ്ദം ഇസ്ലാമിക് റവല്യൂഷനറി ചരിത്രത്തിലെ ഒരു യുദ്ധമാണ്. എന്നാല്‍ നിരാശയില്ല, ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയാണ് ഉള്ളത്. പ്രയാസസാഹചര്യങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു, റൂഹാനി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്ക സുരക്ഷ വര്‍ധിപ്പിക്കാന്‍ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ആക്രമണം ഉണ്ടായാല്‍ പോലും പ്രതിരോധിക്കാനായി മിസൈല്‍ കവച സജീകരണങ്ങള്‍ അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ അമേരിക്കയുടെ നീക്കത്തില്‍ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇറാനെതിരെയാണ് വിവിധ രാജ്യങ്ങള്‍ നിലകൊള്ളുന്നതെങ്കിലും യുദ്ധമുണ്ടയാല്‍ ഇത് മേഖലയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago