പ്രതിരോധ മന്ത്രി ചെന്നൈയില്‍; കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന
ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എഎന്‍ 32 യാത്രാവിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ചെന്നൈയിലെത്തി.
എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് ചില ലോഹവസ്തുക്കള്‍ കണ്ടെത്തിയത്.
വ്യോമസേനാ ഉദ്യോഗസ്ഥരുമായി പരിക്കര്‍ കൂടിക്കാഴ്ച നടത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്ന പ്രദേശങ്ങളില്‍ മനോഹര്‍ പരീക്കര്‍ ഹെലിക്കോപ്ടറില്‍ സന്ദര്‍ശിക്കും. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
എട്ടു വിമാനങ്ങളും 13 കപ്പലുകളും ഒരു അന്തര്‍വാഹിനിയും ആണ് തിരച്ചില്‍ നടത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ സൂചനയൊന്നും ഇല്ലാത്തതിനാല്‍ വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."