HOME
DETAILS
MAL
ബീനാച്ചി-പനമരം റോഡ് നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തീകരിക്കും
backup
September 24 2020 | 13:09 PM
കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബീനാച്ചി-പനമരം റോഡ് നവീകരണം നടക്കുന്നത്. കിഫ്ബിയില്‍ നിന്ന് 54.40 കോടി രൂപയാണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി അനുവദിച്ചത്. ബീനാച്ചി മുതല്‍ പനമരം വരെയുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡ് നവീകരണത്തിന് 43.7 കോടി അനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി-ചേരമ്പാടി റോഡ് നവീകരണത്തിന് 31.05 കോടി രൂപയും കാക്കവയല്‍-കൊളവയല്‍-കാര്യമ്പാടി-കേണിച്ചിറ-പുല്‍പ്പള്ളി റോഡ് നവീകരണത്തിന് 28.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."