HOME
DETAILS

ഇന്ന് ലോക അധ്യാപക ദിനം: അധ്യാപനത്തോടൊപ്പം കാര്‍ഷികവൃത്തിയിലും മികവ് തെളിയിച്ച് ദമ്പതികള്‍

  
backup
September 05 2018 | 03:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a7

 

മൂവാറ്റുപുഴ: അധ്യാപനത്തോടൊപ്പം കാര്‍ഷീകവൃത്തിയിലും, സമൂഹ്യ പ്രവര്‍ത്തന രംഗത്തും നിറസാന്നിധ്യമാകുകയാണ് ഈ അധ്യാപക ദമ്പതികള്‍, പാമ്പാക്കുട എം.ടി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ എം.കെ. ജോര്‍ജും, മൂവാറ്റുപുഴ ബി.ആര്‍.സി.യിലെ ട്രെയിനറായ ആനി ജോര്‍ജ്ജും. കര്‍ഷക കുടുംബത്തിലാണ് അധ്യാപക ദമ്പതികള്‍ ജനിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും കൃഷിയെ സ്‌നേഹിക്കുന്നു.
സ്വന്തമായിട്ടുള്ള 50 സെന്റ് സ്ഥലത്ത് ഇവര്‍ക്കാവശ്യമുള്ള പച്ചക്കറി കൃഷിയും, പഴവര്‍ഗങ്ങളും നട്ട് വളര്‍ത്തി പരിപാലിച്ച് വരുന്നു. വിവിധയിനം പച്ചക്കറികള്‍, വിവിധയിനം പേരയ്ക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നു. ഇവരുടെ വീടിനുചുറ്റും ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. ഇതിന് പുറമെ ആഞ്ഞിലി, തേക്ക്, ഞാവല്‍, തെങ്ങ്, കമുങ്ങ് അടയ്ക്ക്മുള്ള കനമരങ്ങളും വീടിന് ചുറ്റും വനത്തിന്റെ പ്രതീതി ഉളവാക്കുകയാണ്. അധ്യാപനത്തോടൊപ്പം സാഹിത്യ സാംസ്‌ക്കാരിക മേഖലകളിലും , രാഷ്ട്രീയ സാമൂഹികരംഗങ്ങളിലും ഇവര്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരാണ്. കുട്ടികളുടെ മാനസികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നല്ലൊരു കൗണ്‍സിലര്‍ കൂടിയാണ് ആനി ജോര്‍ജ്ജ് . പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവസാനിധ്യമായ ഇവര്‍ അധ്യാപക സംഘടനയുടെ റവന്യൂജില്ല, സബ് ജില്ലാ നേതാക്കളാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആനി എഴുത്തിനും വായനക്കും സമയം കണ്ടെത്തുന്നു. മികച്ച ഒരു ലൈബ്രറി ഇവര്‍ക്ക് സ്വന്തമായുണ്ട്. നിരവധി ആനുകാലികങ്ങളില്‍ ആനി ജോര്‍ജ്ജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്തയിടെയുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ഇവര്‍ ദുരന്ത മുഖത്ത് മുഴുവന്‍ സമയവും നിലയുറപ്പിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായമെത്തിക്കുകയും ചെയ്തു. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. ജോര്‍ജ്ജ് സ്വന്തം നാടായ പായിപ്രയിലെ എ.എം ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago