മാനന്തവാടി-പക്രന്തളം റോഡ്
17 കോടി രൂപ ചെലവിട്ട് 2017ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി.
മാനന്തവാടി മണ്ഡലത്തിലെ ഏറ്റവും തകര്‍ന്ന റോഡായിരുന്നു ഇത്. ഇത് പരിഹരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന അന്തര്‍ജില്ലാ റോഡ് കൂടിയാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൈസൈറ്റി ഈ റോഡ് നിര്‍മാണം കരാര്‍ ഏറ്റെടുക്കുകയും, സമയബന്ധിതമായി പൂര്‍ത്തിയാക്കുകയുമായിരുന്നു.
മാനന്തവാടി-കൈതക്കല്‍ റോഡ്
10.5 കിലോ മീറ്റര്‍ ദൂരത്തിലുള്ള മാനന്തവാടി കൈതക്കല്‍ റോഡ് മാനന്തവാടിയില്‍ നിന്നും മാനന്തവാടിയെ തെക്കേ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ റോഡാണിത്.
46 കോടി രൂപയാണ് ഈ റോഡ് നിര്‍മാണത്തിനായി കിഫ്ബി അനുവദിച്ചത്. മാനന്തവാടിയില്‍ നിന്നും പനമരത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത്. നിലവില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം പണി പൂര്‍ത്തിയായി കഴിഞ്ഞു.
വയനാട്ടിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്ന വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ജനുവരി മാസത്തോട് കൂടി ഈ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുനെല്ലി നെട്ടറപാലം
തിരുനെല്ലി പ്രദേശത്തിലെ നെട്ടറ പ്രദേശവാസികള്‍ സാധാരണയായി എല്ലാ മഴക്കാലത്തും വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കേണ്ട അവസ്ഥയിയിരുന്നു. ഇതിന് പരിഹാരം കാണാനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 12.5 കോടി രൂപ കിഫ്ബിയില്‍ അനുവദിക്കുകയും, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്.
മുന്‍പുണ്ടായിരുന്ന പാലം തകര്‍ന്ന് പോയതിനാലാണ് ആധുനിക രീതിയിലുള്ള റോഡോട് കൂടിയ പാലം നിര്‍മിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും തിങ്ങിപാര്‍ക്കുന്ന പ്രദേശം കൂടിയാണിത്.
പാലം പണി പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശം വലിയ വികസന കുതിപ്പുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."