കെ എം സി സി 'ഖുര്‍ആന്‍ മുസാബഖ' ലോഗോ പ്രകാശനം ചെയ്തു.
ദമാം: കെ. എം. സി. സി ദമാം സെന്‍ട്രെല്‍ കമ്മറ്റി വര്‍ഷം തോറും നടത്തി നടത്തി വരുന്ന ഖുര്‍ആന്‍ മുസാബഖ സീസണ്‍ 3 ഈ മാസം 24ന് ദമാം ഫൈസലിയയിലെ ഹല്‍ഖ ഓഡിറ്റോറിയത്തില്‍ നടക്കും. ലോഗോ പ്രകാശനം കെ എം സി സി കിഴക്കന്‍ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ നിര്‍വഹിച്ചു. സക്കീര്‍ അഹമദ്, മാമുനിസാര്‍, അസീസ് കെ സി, റഹ്മാന്‍ കാരയാട് തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച 12:30 ആരംഭിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍,സീനിയര്‍ സൂപ്പര്‍ സീനിയര്‍,ജനറല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നാലു വേദികളിലായിട്ടാണു മല്‍സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സബ് ജൂനിയര്‍,ജൂനിയര്‍ വിഭാഗത്തിന്ന് ഈ വര്‍ഷം മുതല്‍ ബാങ്ക്വിളി മസരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ 17ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം വരുന്ന 250 അപേക്ഷകളാണ് സ്വീകരിക്കുകയെന്നു
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അസ്ലം കൊളൊക്കോടന്‍, കണ്‍വീനര്‍ ഫൈസല്‍ ഇരിക്കൂര്‍ എന്നിവര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍
https://docs.google.com/forms/d/1Rz4Xe5FMJK5o1vpel0tmKcyCpYvmUjZpZ-DnpbwegNI/viewform?edit_requested=true
ആയിരത്തില്‍പരം ആള്‍ക്കാരെ ഉള്‍പ്പെടുത്തി പ്രവിശ്യലെ ഏറ്റവും വലിയ നോമ്പുതുറയും അന്നേ ദിവസം നടക്കുമെന്ന് സംഘാടകരായ റഹ്മാന്‍ കാരയാടും അസീസ് വയനാടും മുജീബ് കൊളത്തൂരും അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രുപീകരിച്ചു. ഭാരവാഹികള്‍: രക്ഷാധികാരിയായി ഖാദര്‍ മാസ്റ്റര്‍ (രക്ഷാധികാരി),
ബഷീര്‍ ബാഖവി (ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ പൂനൂര്‍, മുജീബ് കൊളത്തൂര്‍ (വൈസ് ചെയര്‍മാന്മാര്‍),
അസ്‌ലം കൊളകോടന്‍ (ജ: കണ്‍വീനര്‍), ഫൈസല്‍ ഇരിക്കൂര്‍ (കണ്‍വീനര്‍), മഹ്മൂദ് പൂക്കാട്, ഷിറാഫ് മൂലാട് (കോ:ഓഡിനേറ്റര്‍മാര്‍) എന്നിവരുള്‍പ്പെടെ 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."