ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞ് കുടുങ്ങി: പ്രകാശ് കാരാട്ടിനോട് പാര്‍ട്ടി വിശദീകരണം തേടി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന വിവാദ പരാമര്‍ശം നടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനോട് പാര്‍ട്ടി വിശദീകരണം തേടി.
മലയാളത്തിലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കാരാട്ട് വിവാദ പരാമര്‍ശം നടത്തിയത്. അമിത് ഷാ പറയുന്നത് പോലെ 23 സീറ്റൊന്നും നേടില്ലെങ്കിലും ബി.ജെ.പി ബംഗാളില്‍ ഇത്തവണ കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു കാരാട്ടിന്റെ പരാമര്‍ശം.
ഇതിനെതിരേ കടുത്ത അതൃപ്തിയും പ്രതിഷേധവും നേതാക്കള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാരാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. കാരാട്ട് വിശദീകരണം നല്‍കിയതായും ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും ഒത്തുകളിക്കുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് കാരാട്ട് പറഞ്ഞതായും, പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്ജയകാന്ത മിശ്രയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."