HOME
DETAILS
MAL
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
backup
September 24 2020 | 14:09 PM
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
പരമാവധി ജീവന്‍രക്ഷാ ഉപകരങ്ങളുടെ സഹായത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്നും എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്തന്നെയാണെന്നും അന്ന് മകന് എസ്.പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."