ഖത്തറിലേക്ക് മടങ്ങാൻ പ്രയാസം നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് ഇന്ത്യൻ അംബാസിഡർ
ദോഹ: ഇന്ത്യയില്‍ കഴിയുന്ന പ്രവാസികളുടെ ദോഹയിലേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നത് അനുസരിച്ച് സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസഡര് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ ഒട്ടേറെ പേര്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ സര്‍ക്കാരിനെ യഥാസമയം അറിയിക്കുന്നുണെന്ന് അംബാസഡര്‍ പറഞ്ഞു. വന്ദേഭാരത്, എയര്‍ ബബിള്‍ വിമാനങ്ങളില്‍ ഖത്തറില്‍ നിന്ന് ഇതുവരെ ഇന്ത്യയിലേയ്ക്ക് മടങ്ങിയത് ഏകദേശം 70,000 ത്തോളം ഇന്ത്യക്കാരാണെന്നും അദ്ദേഹ പറഞ്ഞു.ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യകത അനുസരിച്ച് സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കഴിഞ്ഞ ആഴ്ചകളിലായി മൂന്ന് അടിയന്തര കോണ്‍സുലാര്‍ ക്യാമ്പുകളാണ് നടത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ ക്യാംപുകള്‍ നടത്തും. കോവിഡ് സാഹചര്യമായതിനാല്‍ തിരക്കൊഴിവാക്കാന്‍ ഓണ്‍ലൈന്‍ മുഖേന മുന്‍കൂട്ടി അനുമതി തേടുന്നവര്‍ക്ക് മാത്രമാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കുന്നത്. ഓണ്‍ലൈനില്‍ മുന്‍കൂര്‍ അനുമതിയ്ക്ക് അപേക്ഷിക്കുന്നവര്‍ ആവശ്യം അടിയന്തരമെങ്കില്‍ അക്കാര്യം അപേക്ഷയില്‍ പ്രത്യേകം പറഞ്ഞാല്‍ സേവനം വേഗത്തില്‍ ലഭിയ്ക്കും. ഓണ്‍ലൈന്‍ അനുമതിയ്ക്കായി https://www.
പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നതിനും മറ്റു സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും അംബാസഡര്‍ വിശദീകരിച്ചു. ഗള്‍ഫിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കോവിഡ് രൂക്ഷമായ സന്ദര്‍ഭങ്ങളില്‍ ഖത്തറില്‍ നടന്നത്. എംബസിയും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരും കൈ മെയ് മറന്ന് ഇന്ത്യന്‍ പതാകയുടെ കീഴില്‍ അണി നിരന്ന സന്ദര്‍ഭമായിരുന്നു അതെന്നും ദീപക് മിത്തല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."