പരിയാരം പ്രക്ഷോഭ സമിതി വീണ്ടും സമരത്തിന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കണമെന്ന് പരിയാരം പ്രക്ഷോഭ സമിതി യോഗം ആവശ്യപ്പെട്ടു.
ഉത്തര മലബാറിലെ ജനങ്ങള്‍ക്കു അവകാശപ്പെട്ട വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും ലഭിക്കുന്നതിന് മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുക്കാന് തീരുമാനിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ തീരുമാനം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഏറ്റെടുക്കല്‍ പ്രക്രിയക്ക് വേഗം കൂട്ടണമെന്നും വര്‍ധിപ്പിച്ച ചികിത്സാ ഫീസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാന്‍ പ്രക്ഷോഭ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 20ന് വൈകുന്നേരം നാലിന് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."