HOME
DETAILS

കൂത്തുപറമ്പ് സബ് ജയില്‍ ആറുമാസത്തിനകം: എ.ഡി.ജി.പി

  
backup
May 05 2017 | 21:05 PM

%e0%b4%95%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കൂത്തുപറമ്പ്: കൂത്തുപറമ്പ് സബ് ജയില്‍ ആറു മാസത്തിനകം യാഥാര്‍ഥ്യമാക്കുമെന്ന് ജയില്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖ. ഇതിനായുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും ഒരേസമയം അന്‍പതോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുകയെന്നും ശ്രീലേഖ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പിലെ നിര്‍ദിഷ്ട സബ് ജയില്‍ കെട്ടിടം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി. കൂത്തുപറമ്പ് ജയില്‍ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. സബ് ജയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കെട്ടിടവും സ്ഥലവും വിശദമായി പരിശോധിച്ച ശേഷം എ.ഡി.ജി.പി ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. അനില്‍കുമാര്‍, കൂത്തുപറമ്പ് സബ് ജയില്‍ സ്‌പെഷല്‍ ഓഫിസര്‍ കെ. വിനോദ് എന്നിവരും ജയില്‍ എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു. കൂത്തുപറമ്പില്‍ സബ്ജയില്‍ സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ താലൂക്ക് ജയിലായും പിന്നീട് കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനായും പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് സബ്ജയില്‍ തുടങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago