വാട്‌സ് ആപ്പ് വഴിയും ഇനി പരാതികള്‍ നല്‍കാം
ജിദ്ദ: പ്രവാസികളുടെ തൊഴില്‍ പരാതികള്‍ സ്വീകരിക്കാന്‍ വാട്‌സ് ആപ്പ് സംവിധാനം പ്രയോഗവല്‍കരിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ജുബൈല്‍ ലേബര്‍ ചീഫ് ഓഫിസര്‍ മുതലാഖ് ദഹം അല്‍ ഖഹ്ത്താനി പറഞ്ഞു.
ജുബൈല്‍ ലേബര്‍ ഓഫിസില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും സന്നദ്ധ പ്രവര്‍ത്തകരുമായും നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന പുതിയ സംവിധാനത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്. നിലവില്‍ തൊഴിലാളികള്‍ നേരിട്ട് ലേബര്‍ ഓഫിസില്‍ ഹാജരായി വേണം പരാതി സമര്‍പ്പിക്കാന്‍. എന്നാല്‍ വിദൂര തൊഴിലിടങ്ങളില്‍നിന്ന് പരാതി നല്‍കാനെത്തി, കഴിയാതെ മടങ്ങിപ്പോവുന്നത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കി പരാതികള്‍ വാട്‌സ് ആപ്പ് വഴി സ്വീകരിക്കുകയും മുന്‍ഗണനാ ക്രമം അനുസരിച്ച് ലേബര്‍ ഓഫിസര്‍ക്ക് മുന്നില്‍ ഹാജരാവേണ്ട ദിവസവും സമയവും പരാതിക്കാരന് നല്‍കുകയും ചെയ്യും. അന്തിമ ഘട്ടത്തിലുള്ള പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരും. മൂന്നുമാസം തുടര്‍ച്ചയായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത തൊഴിലാളിക്ക് ശരിയായ രേഖകള്‍ സമര്‍പ്പിച്ച് ലേബര്‍ ഓഫിസര്‍ വഴി പുതിയ തൊഴില്‍ തേടാനുള്ള സംവിധാനവുമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."