HOME
DETAILS
MAL
റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
backup
September 24 2020 | 22:09 PM
റിയാദ് : റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് പുതുശ്ശേരി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ് (50) ആണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
റിയാദിലെ ശിഗാല ഫാർമസ്യൂട്ടിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. പത്തുവർഷമായി റിയാദിൽ ഉണ്ട്.
പരേതനായ ഖാദർ മൊയ്തീൻ, റഹ്മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സുലൈഖ. മക്കൾ വിദ്യാർഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹിൽ. ബത്ഹയിലെ ന്യൂ സഫ മക്ക പോളിക്ലിനിക്കിലെ വി. എം. അഷ്റഫിന്റെ സഹോദരീ ഭർത്താവാണ്. മൃതദേഹം മോർച്ചറിയിൽ. ഖബറടക്കം റിയാദിൽ തന്നെ നടത്താനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി നേതാവ് മൊയ്തീൻകുട്ടി തെന്നല രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."