കേരകൃഷിയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം: കര്‍ഷക ഫെഡറേഷന്‍
പള്ളിപ്പുറം: അനുദിനം ഉല്‍പാദനം കുറഞ്ഞുവരുന്ന കേരകൃഷിയെ സംരക്ഷിച്ച് ഉല്‍പാദന വര്‍ധനവിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കേരകര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കേരകര്‍ഷക ഫെഡറേഷന്‍ പള്ളിപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനം കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷനായി. ഇന്ത്യയിലെ നാളികേരത്തിന്റെ ഉല്‍പാദനം ലോക ഉല്‍പാദനത്തില്‍ 32 ശതമാനം വരും. ഇന്ത്യന്‍ നാളികേരത്തിന്റെ ഉല്‍പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രതിവര്‍ഷം കേരളത്തിന്റെ ഉല്‍പാദനക്ഷമത കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നും കാറ്റുവീഴ്ചയ്ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല.
അത്യുല്‍പാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ കണ്ടെത്തുന്നതില്‍ നമ്മള്‍ ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. ഈ ശാസ്ത്രീയ നേട്ടങ്ങള്‍ പൂര്‍ണമായും സാധാരണകൃഷിക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. 'കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അഡ്വ. പ്രദീപ് കൂട്ടാല സംസാരിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് കര്‍ഷക ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ കുര്യന്‍, കര്‍ഷക ജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശേരി, സിബി കല്ലുപാത്ര, കെ.എം പരമേശ്വരന്‍, കെ.സി ജോര്‍ജ് ആലപ്പാട്ട്, എ. അബൂബക്കര്‍ കോഴിക്കോട്, സാജന്‍ എബ്രഹാം കുമരകം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."