HOME
DETAILS
MAL
ലോക്ക്ഡൗണ്‍ ഗുണം ചെയ്തു; വരുണിന്റെ ലക്ഷ്യം ഐ.ഐ.ടി
backup
September 25 2020 | 03:09 AM
സ്വന്തം ലേഖകന്‍
കോട്ടയം: കീം പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ലക്ഷ്യമിടുന്ന് രാജ്യത്തെ മുന്‍നിര ഐ.ഐ.ടികളില്‍ ഒന്നിലെ പ്രവേശനം.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കിന് കെ.എസ് വരുണ്‍ നന്ദി പറയുന്നത് കൊവിഡ്കാല ലോക്ക്ഡൗണിനോട്. ലോക്ക് ഡൗണ്‍ കാലത്ത് പഠനത്തിന് കൂടുതല്‍ സമയം ലഭിച്ചതും പരീക്ഷ മാറ്റിവച്ചതും ഗുണം ചെയ്തെന്നു വരുണ്‍ പറഞ്ഞു. ഐ.ഐ.ടി പ്രവേശനം ലക്ഷ്യമിട്ടുള്ള പഠനത്തിനിടെയാണ് കീമില്‍ ഒന്നാം റാങ്ക് തേടിയെത്തിയത്. തെള്ളകം അബാദ് റോയല്‍ ഗാര്‍ഡന്‍സിലാണ് താമസം. മാന്നാനം കെ.ഇ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കെ.എസ് വരുണിന് സംസ്ഥാനതലത്തില്‍ ടോപ്പര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന വിശ്വാസം ഉണ്ടായിരുന്നു.
പക്ഷെ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. തീരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയരക്ടറായ കെ. ഷിബുരാജിന്റെയും എം.ജി സര്‍വകലാശാല അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ ആര്. ഇന്ദുവിന്റെയും മകനാണ് വരുണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."