HOME
DETAILS

മേനകാ ഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ ബൂത്തിന് മുന്നില്‍ വാക്കുപോര്

  
backup
May 12 2019 | 20:05 PM

%e0%b4%ae%e0%b5%87%e0%b4%a8%e0%b4%95%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


ലഖ്‌നൗ: ആറാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മേനകാ ഗാന്ധിയും എതിര്‍ സ്ഥാനാര്‍ഥി മഹാസഖ്യത്തിന്റെ സോനു സിങ്ങും തമ്മില്‍ പോളിങ്ബൂത്തിനു മുന്നില്‍ വാക്‌പോര്.
എസ്.പിയുടെയും ബി.എസ്.പിയുടെയും പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മേനകാ ഗാന്ധി രംഗത്തു വന്നതോടെയാണ് സംഭവം. എന്നാല്‍, പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സോനു സിങ് തള്ളി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.


'യഹാം ദഭാംഗി ലഹി ചലേംഗി' (ഇവിടെ നിങ്ങളുടെ ഗുണ്ടായിസം നടപ്പില്ല) എന്ന് മേനകാ ഗാന്ധി ഉച്ഛത്തില്‍ കയര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നാല്‍, പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിച്ചെന്ന ആരോപണം നിഷേധിച്ച സോനു സിങ്, എന്ത് അതിക്രമം ചെയ്തുവെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് മനേകയോട് തിരിച്ചുചോദിച്ചു. പിന്നാലെ സോനുസിങ്ങിന്റെ അനുയായികള്‍ അദ്ദേഹത്തെ അനുകൂലിച്ച് ഉറക്കെ മുദ്രാവാക്യം വിളിച്ചതോടെ ഇരുവരും തിരിഞ്ഞു നടന്നു. അതേ സമയം, ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ 369ാം നമ്പര്‍ പോളിങ് ബൂത്തില്‍ ബി.ജെ.പിയുടെ പതാക കൊണ്ട് വോട്ടര്‍ ഷൂ തുടച്ചതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായി.
വോട്ട് ചെയ്ത ശേഷം ബൂത്തില്‍ നിന്നു പുറത്തുവരികയായിരുന്ന വോട്ടര്‍ ബൂത്തിന് പുറത്തെ മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബി.ജെ.പി പതാകയെടുത്ത് ഷൂ തുടയ്ക്കുകയായിരുന്നു.


ഇതോടെ ഓടിയെത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞിട്ടു മര്‍ദിച്ചു. സംഭവം തടയാന്‍ സമീപത്തുണ്ടായിരുന്ന ഏതാനും ആളുകള്‍ കൂടി എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago