HOME
DETAILS

ഓണ്‍ലൈന്‍ പഠനം പാഠഭാഗം തീര്‍ക്കാനാവാതെ  അധ്യാപകര്‍; പരാതി വ്യാപകം

  
backup
September 25 2020 | 03:09 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%a4
 
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിലുള്ള ഓണ്‍ലൈന്‍ സ്‌കൂള്‍ പഠനത്തില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍. അധ്യയനവര്‍ഷത്തിന്റെ മൂന്നിലൊന്ന് പിന്നിടുമ്പോഴും സിലിബസിന്റെ 20 ശതമാനം പോലും പിന്നിടാത്ത അവസ്ഥയാണ്. സിലിബസോ പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളോ വെട്ടിക്കുറയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മൂലം അധ്യാപകര്‍ പാഠഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തേണ്ട അവസ്ഥയിലാണ്. 
സ്‌കൂള്‍ തലങ്ങളില്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത രക്ഷാകര്‍തൃയോഗങ്ങളില്‍ രക്ഷാകര്‍ത്താക്കളുടെ പരാതിയും പരിഭവങ്ങളും ഉയരുകയാണ്. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകളില്‍ ഒരോ വിഷയത്തിനും പരിമിത സമയമായതിനാല്‍ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. 
സാധാരണഗതിയില്‍ അഞ്ചു മണിക്കൂര്‍ ലഭിച്ചിരുന്ന അധ്യയനസമയം അര മണിക്കൂറും ഒരു മണിക്കൂറുമായി മാറിയതോടെ പഠനനിലവാരം വിലയിരുത്താനാവുന്നില്ല. തുടക്കത്തില്‍ ആവേശത്തോടെ വന്നിരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇപ്പോള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. 
സ്‌കൂള്‍ തലങ്ങളില്‍ അധ്യാപകര്‍ എടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലെ വിദ്യാര്‍ഥി പങ്കാളിത്തം കുറയുകയാണ്. ലോക്ക്ഡൗണ്‍ പൂര്‍ണമായി ഇല്ലാതായി സാധാരണജീവിതത്തിലേക്ക് രക്ഷിതാക്കള്‍ മാറിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ ലഭിക്കാത്ത സാഹചര്യമാണ്. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടുകളില്‍ ഒരേസമയം ക്ലാസുകള്‍ വരുമ്പോള്‍ പഠനം സാധ്യമാവാതെ വരുന്നു. 
വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസിന് ദിവസവും മൂന്നു ക്ലാസുകളും എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് രണ്ടും ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ക്ക് ഓരോന്നും വീതമാണ് ദിനംപ്രതി ലഭിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നോ രണ്ടോ ക്ലാസും വീതം ലഭിക്കുന്നു.  
ജൂണ്‍ ഒന്നിനാരംഭിച്ച വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ പഠനം പതിനാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഓരോ വിഷയത്തിനും ഇതുവരെ ലഭിച്ച ക്ലാസുകളുടെ എണ്ണം ശരാശരിയിലും താഴെയാണ്. അറബിക്, ഉര്‍ദു, സംസ്‌കൃതം തുടങ്ങിയ ഭാഷാപഠനങ്ങള്‍ വൈകി തുടങ്ങിയതിനാല്‍ വളരെ കുറച്ചു ഭാഗം മാത്രമാണ് പഠിപ്പിക്കാനായത്. 
ഇതിനിടയില്‍ രണ്ടാം ടേമിലേക്കു കടന്നതോടെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഫീസടയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയാണ്. ഇതു പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലെ പുനഃസംപ്രേക്ഷണം ഒഴിവാക്കുകയും അവധി ദിവസങ്ങളില്‍ കൂടി ക്ലാസ് വയ്ക്കുകയും വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ സിലിബസ് വെട്ടിക്കുറയ്ക്കണമെന്നും പരീക്ഷാ ഭാഗങ്ങള്‍ പുനഃക്രമീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും  ആവശ്യപ്പെടുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago