അവിചാരിതമായി ദുരന്തം: നാട് നടുങ്ങി
കൂത്തുപറമ്പ്: കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയുടെ മൃതദേഹം പു
റത്തെടുക്കാനായത് മൂന്നു മണിക്കൂറോളം നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍. പാട്യം പത്തായക്കുന്നില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് പിണറായി പുത്തന്‍ കണ്ടത്തെ ചന്ദ്രാലയത്തില്‍ ചന്ദ്രനാ(65) ണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. കിണര്‍ ഇടിഞ്ഞുതാഴുന്നത് കണ്ട് ചന്ദ്രന്‍ ഉള്‍പ്പെടെ ജോലിയിലേര്‍പ്പെട്ട മൂന്നുപേരും കിണറ്റില്‍ നിന്നും കയറില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചന്ദ്രന്‍ കിണറ്റിലേക്കു തന്നെ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ വീണ്ടും മണ്ണിടിഞ്ഞ് ചന്ദ്രന്‍ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. ഒന്‍പതുകോല്‍ ആഴമേ കിണറിന് ഉണ്ടായിരുന്നുള്ളുവെങ്കിലും വയല്‍ പ്രദേശമായതിനാല്‍ മണ്ണുനീക്കല്‍ എളുപ്പമായില്ല. മൂന്നു ജെ.സി.ബി എത്തിച്ചാണ് കിണറിനു ചുറ്റും കിണറിന്റെ അതേ ആഴത്തില്‍ മണ്ണു നീക്കിയത്. ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹം കിട്ടിയത്. ചന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പതു തൊഴിലാളികളാണ് ജോലിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവര്‍ കിണര്‍ കുഴിക്കല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പരിസര പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. കൂത്തുപറമ്പ് ഫയര്‍സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും എസ്.ഐ കനകന്റെ നേതൃത്വത്തില്‍ കതിരൂര്‍ പൊലിസും തലശ്ശേരി തഹസില്‍ദാര്‍ ഹരിദാസ് പാലേരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേഷ് കുമാര്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."