പ്രളയം: അങ്കമാലി ബ്ലോക്കിലെ 35 അങ്കണവാടികള്‍ വെള്ളത്തിലായി
അങ്കമാലി : മഹാപ്രളയത്തെ തുടര്‍ന്ന് അങ്കമാലി ബ്ലോക്കിലെ 35 അങ്കണവാടികള്‍ വെള്ളത്തിലായി. സഗരസഭാ പ്രദേശത്ത് ആണ് കൂടുതല്‍ അങ്കണവാടികള്‍ വെള്ളത്തിലായത് 11 എണ്ണം.
കാലടി പഞ്ചായത്തില്‍ എട്ട് എണ്ണവും, കാഞ്ഞൂര്‍ പഞ്ചായത്തില്‍ ഏഴ് എണ്ണവും, പ്രളയത്തില്‍ മുങ്ങി. മലയാറ്റൂരില്‍ അഞ്ചും മഞ്ഞപ്രയില്‍ രണ്ടും തുറവൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ ഒന്ന് വീതവും വെള്ളത്തിലായി.
പ്രളയജലം കയറിയ അങ്കണവാടികളിലുണ്ടായിരുന്ന ധാന്യങ്ങളെല്ലാം നശിച്ചുപോയി. അരി, ഗോതമ്പ്, ചെറുപയര്‍ തുടങ്ങിയവ നശിച്ച വകയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
കളിക്കോപ്പുകളും പഠനോപകരണങ്ങളും, പായ, സ്റ്റൗ ഉള്‍പ്പെടെയുള്ള സാമഗ്രികളും നശിച്ചുപോയി പല അങ്കണവാടി കെട്ടിടങ്ങള്‍ക്കുംകേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കറുകുറ്റി ഏഴാറ്റുമുഖം അങ്കണവാടിയുടെ കെട്ടിടത്തിന് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്നു.
അങ്കണവാടികളിലെ കുടിവെള്ള കിണറുകള്‍ മലിനമായി. പമ്പ്‌സെറ്റുകളും നശിച്ചുപോയി.സംസ്ഥാന വനിത ശിശു വകുപ്പിന് കീഴില്‍ 202 അങ്കണവാടികളാണ് അങ്കമാലി ബ്ലോക്കിലുള്ളത്. മഹാപ്രളയത്തെ തുടര്‍ന്ന് അങ്കണവാടികള്‍ക്കുണ്ടായ കേടുപാടുകളും നഷ്ടവും വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പ്രസിഡന്റ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു.
ശിശു വികസന പദ്ധതി ഓഫിസര്‍മാരായ പി.എസ് ഇന്ദിര, പി.എം. ശ്യാമള എന്നിവര്‍ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് വത്സസേവ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി ലോനപ്പന്‍, ഷാജു വി. തെക്കേക്കര, ജയ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഗ്രേസി റാഫേല്‍, ഷേര്‍ളി ജോസ്, എല്‍സി വര്‍ഗീസ്, റെന്നി ജോസ്, അല്‍ഫോന്‍സ പാപ്പച്ചന്‍ എന്നിവരും അങ്കണവാടി സൂപ്പര്‍വൈസര്‍മാരും യോഗത്തില്‍ സംബന്ധിച്ചു.
മഹാപ്രളയത്തില്‍ മുങ്ങിയ അങ്കണവാടികളുടെ ശുചീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ഷാജു വി. തെക്കേക്കര, ജയ രാധാകൃഷ്ണന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ടി.എം. വര്‍ഗീസ് കോഡിനേറ്ററുമായി കര്‍മസേന രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."