HOME
DETAILS

കൂട് മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു; കോടികളുടെ നഷ്ടം

  
backup
September 05 2018 | 04:09 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3

പറവൂര്‍: മേഖലയിലെ വിവിധ കായലുകളിലും പുഴകളിലുമായി നടത്തിവന്നിരുന്ന നൂറുകണക്കിനും കൂട് മത്സ്യക്കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചു.
വിളവെടുപ്പിനു പാകമായി വന്നിരുന്ന ആയിരക്കണക്കിന് മത്സ്യമാണ് നഷ്ടമായത്. കാളാഞ്ചി, കണമ്പു, കരിമീന്‍ ,തിലോപ്പിയ തുടങ്ങിയ പുഴകളിലെ വില കൂടിയ മത്സ്യങ്ങളാണ് കൂട് മത്സ്യകൃഷിയിലൂടെ വളര്‍ത്തിയിരുന്നത്.
പറവൂര്‍ മേഖലയില്‍ കോട്ടുവള്ളി ,ഏഴിക്കര, വരാപ്പുഴ വടക്കേക്കര, ചിറ്റാറ്റക്കര, ചേന്ദമംഗലം, പുത്തന്‍വേലിക്കര ,പറവൂര്‍ നഗരസഭ പ്രദേശങ്ങളിലെല്ലാം കൂടു മത്സ്യകൃഷി വ്യാപകമായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം, സി.എം.എഫ്.ആര്‍.ഐ, എസ്.എഫ്.ഡി.എ, എം.പി.ഇ.ഡി.എ, തുടങ്ങിയ ഏജന്‍സികളുടെ മേല്‍നോട്ടത്തിലായിരുന്നു കൃഷി നടത്തിയിരുന്നത്.
തദേശ സ്ഥാപനങ്ങളുടെ ലൈസന്‍സോടുകൂടി വ്യക്തികളും ചെറിയ സ്വശ്രയ ഗ്രൂപ്പുകളുമാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് പലരും ഈ മേഖലയിലേക്കു കടന്നു വന്നത്. അല്‍്പം ബുദ്ധിമുട്ടിയാല്‍ തരക്കേടില്ലാത്ത ലാഭം ലഭിയ്ക്കുന്ന കൃഷിയെന്ന നിലയില്‍ ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ ഈ കൃഷിയിലേക്കു കടന്നു വന്നു. പലരും ബാങ്ക് കളില്‍ നിന്നും സഹകരണ ബാങ്ക് കളില്‍ നിന്നുമൊക്കെ വായ്പയെടുത്താണ് കൃഷി ചെയ്തത്.
മൂത്തകുന്നത്ത് കലാ ശ്യാമളന്‍, ഗായത്രി ഹരിഹരന്‍, ദീപ സലിം എന്നീ വനിതകള്‍ ചേര്‍ന്നാണ് രണ്ടു ലക്ഷം രൂപ ചെലവു ചെയ്തു കൃഷി നടത്തിയത്. 9000 കാളാഞ്ചി മീനാണ് ഇവര്‍ കൂടുകളില്‍ നിക്ഷേപിച്ചത്. ഒരു കിലോ തൂക്കമായപ്പോഴാണ് മലവെള്ളക്കുത്തൊഴുക്കുണ്ടായത്. മുഴുവന്‍ മീനുകളും വലയും നഷ്ടമായി.
പലയിടങ്ങളിലും കൂടോടുകൂടിയാണ് ഒഴുകി പോയത്. മുനമ്പം അഴിമുഖത്ത് ഒട്ടേറെ കൂടുകള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
ഈ മേഖലയിലെ മത്സ്യകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പലര്‍ക്കും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാവില്ല. നഷ്ടപ്പെട്ട വലകളും കൂടും പുനര്‍നിര്‍മിയ്ക്കാനും സര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago