HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ക്രമക്കേടുകള്‍ക്ക് സി.പി.ഐ മംഗളപത്രം എഴുതുന്നു: മുല്ലപ്പള്ളി
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന സി.പി.ഐ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ എല്ലാ ക്രമക്കേടുകള്‍ക്കും മംഗളപത്രം എഴുതുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
സി.പി.ഐയുടെ സംസ്ഥാന കൗണ്‍സില്‍ രണ്ടു ദിവസം ചേര്‍ന്നിട്ടും സര്‍ക്കാരിനു കീഴില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളെപ്പറ്റിയുമൊന്നും ചര്‍ച്ച ചെയ്തില്ല. ഈ രണ്ടു ദിവസും പിണറായിക്കുവേണ്ടി സി.പി.ഐ സ്തുതിഗീതം രചിക്കുകയായിരുന്നെന്ന് വേണം മനസ്സിലാക്കാന്‍.
സ്വജനപക്ഷപാതം, ഭൂമികൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും മുന്നണിയിലെ ആരോപണവിധേയരായ മന്ത്രിമാരുടെ രാജിക്കായി വാശിപിടിക്കുകയും ചെയ്ത സി.പി.ഐയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം ഞെട്ടിക്കുന്നതാണ്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വന്നുകഴിഞ്ഞാല്‍ സി.പി.ഐയുടെ പ്രാധാന്യം സ്വാഭാവികമായി നഷ്ടമാകും. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും സ്തുതിച്ചില്ലെങ്കില്‍ മുന്നണിയിലുള്ള രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന് സി.പി.ഐ ഭയപ്പെടുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."