വിദ്യാലയ സംരക്ഷണ സമിതി മുന്നിട്ടിറങ്ങി മൊറാഴ വെസ്റ്റ് എ.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം
തളിപ്പറമ്പ്: സ്‌കൂള്‍ കെട്ടിടം പുനര്‍ നിര്‍മിച്ച് പൊതുവിദ്യാലയ സംരക്ഷണത്തിന് പുത്തന്‍ മാതൃകയാവുകയാണ് മൊറാഴ എടപ്പാറ വിദ്യാലയ സംരക്ഷണ സമിതി. കെട്ടിടം ഇടിഞ്ഞു വീഴാറായതോടെ കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിച്ചു തുടങ്ങിയപ്പോഴാണ് 34 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മാണത്തിന് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. 125 വര്‍ഷം പഴക്കമുള്ളതാണ് മൊറാഴ വെസ്റ്റ് എ.എല്‍.പി സ്‌കൂള്‍. സുരക്ഷിതമല്ലാത്ത സ്‌കൂളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിച്ചതോടെയാണ് കെട്ടിടം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്.
മാനേജ്‌മെന്റിന് സാധിക്കാതെ വന്നതോടെ നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും എം.എല്‍.എ ജയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിദ്യാലയ സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് പഴയ കെട്ടിടം പെളിച്ചു നീക്കിയത്.
പുതിയ കെട്ടിടം ഈമാസം അവസാനത്തോടെ പൂര്‍ത്തിയാകും. നാല് ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയുമടങ്ങുന്നതാണ് കെട്ടിടം. ഇ.പി രാധാകൃഷ്ണന്‍, കെ. ശിവദാസന്‍ എന്നിവരാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."