എലിപ്പനിയെ സൂക്ഷിക്കുക; പ്രതിരോധം തന്നെ സുരക്ഷിത മാര്‍ഗം
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം ബാക്ടീരിയ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്, ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണുണ്ടാകുന്നത്. എലി, മരപ്പട്ടി, അണ്ണാന്‍, പൂച്ച തുടങ്ങി ഒരു ഡസനോളം ജീവികള്‍ ഈ രോഗാണുവാഹകരാണ്.
രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലം മുറിവുകളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ രോഗാണു ശരീരത്തിനുള്ളില്‍ കടക്കുന്നു.
ശരീരത്തില്‍ പ്രവേശിച്ചാല്‍ 19 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും.
പനി, തലവേദന, ശരീരവേദന, കാല്‍വണ്ണ വേദന എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. രോഗം കലശലായാല്‍ തലച്ചോര്‍, വൃക്ക എന്നിവയെ ബാധിക്കും. കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടാകും. ഹൃദയാഘാതം, രക്തവാര്‍ച്ച എന്നിവയോടെ മരണം സംഭവിക്കും.
90 ശതമാനം പേരിലും അത്ര തീവ്രതയില്ലാതെയും 10 ശതമാനം പേരില്‍ തീവ്രത കൂടിയും രോഗം ഉണ്ടാകും.
പനി, തലവേദന, മാംസപേശി വേദന (പ്രത്യേകിച്ച് കാലിന്റെ പേശികള്‍), കണ്ണുചുവക്കുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവരും പനിയുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ മരുന്നായ ഡോക്‌സിസൈക്‌ളിന്‍ ആഴ്ചയില്‍ 200 മില്ലിഗ്രാം (രണ്ടു ഗുളിക)കഴിക്കണം. പനി ലക്ഷണമുണ്ടെങ്കിലും ഗുളികകള്‍ കഴിക്കണം. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഈ ഗുളിക കഴിക്കരുത്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൈകാലുറകള്‍ ധരിക്കണം. മലിന ജലം ഉപയോഗിച്ചു മുഖം കഴുകരുത്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.
താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എലിപ്പനിക്ക് കിടത്തി ചികിത്സാ സംവിധാനം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."