മലബാര്‍ സി.എച്ച് സെന്റര്‍ ഉദ്ഘാടനം നാളെ
തലശ്ശേരി: കോടിയേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് പാ
ണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, റിച്ചാര്‍ഡ്‌ഹേ, എ.എന്‍ ഷംസീര്‍ എം.എല്‍.എ സംബന്ധിക്കും. ഇന്നുച്ചക്ക് രണ്ടിന് സെന്റര്‍ പരിസരത്ത് വനിതാ സംഗമം കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. കെ.എം സൂപ്പി ഹാജി അധ്യക്ഷനാവും. ഡോ. എ.പി നീതു അര്‍ബുദവും സ്ത്രീകളും എന്ന വിഷയത്തില്‍ കാന്‍സര്‍ ബോധവത്കരണം നടത്തും. മുസ്തഫ ഹുദവി ആക്കോട്, ജാഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തും. ആറു നിലകളിലായി 30,000ത്തിലധികം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ രോഗികളുടെ തുടര്‍ചികിത്സാ സൗകര്യങ്ങള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസത്തിനും വിശ്രമത്തിനുമുള്ള സൗകര്യം, സൗജന്യ ഭക്ഷണം, കൗണ്‍സിലിങ് സെന്റര്‍, സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടങ്കണ്ടി അബ്ദുല്ലയ, പി.പി.എ ഹമീദ്, പി.കെ ഇബ്രാഹിം ഹാജി, എന്‍.എ കരീം, പി.പി.എ സലാം, നൗഷാദ് അണിയാരം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."